കൊട്ടാരക്കര: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വല്ലം വാർഡിൽ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് ഹെൽപ്പ് ഡെസ്കും പ്രവർത്തനം തുടങ്ങി. പച്ചക്കറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം വി.പി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു, ബ്ളോക്ക് പഞ്ചായത്തംഗം കെ.മിനി, വാർഡ് മെമ്പർ എൽ.എസ്.സവിത, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനന്ദു, വല്ലം വിഷ്ണു, അനീഷ്, അഭിലാഷ്, ജയേഷ്, അമൽ എന്നിവർ നേതൃത്വം നൽകി.