പുത്തൂർ: കോട്ടാത്തല പടിഞ്ഞാറ് കൊഴുവൻപാറ നാട്ടറിവ് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശത്തെ കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്കും ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ചന്ദ്രബാബു, ഹരിദാസ്, വിഷ്ണു, എസ്.ശരത് എന്നിവർ നേതൃത്വം നൽകി. കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ സൗകര്യവും ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.