പുത്തൂർ: നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി ഒ.ബി.സി മോർച്ച കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് പലചരക്ക് സാധനങ്ങളും 75 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. സേവാഹി സംഘാടൻ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിതരണം. മണ്ഡലം പ്രസിഡന്റ് ബിനോദ് മണികണ്ഠൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സന്തോഷ് ചിറ്റേടം, ജില്ലാ കമ്മിറ്റി അംഗം സുദേവൻ കാരിയ്ക്കൽ, കവിജിത്ത് കാർത്തികേയൻ, പുത്തൂർ ബാഹുലേയൻ, ജലജൻ മാറനാട്, അഞ്ജലിനാഥ് വിനോദ്, ഷിബു, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.