പുനലൂർ: മണ്ഡലത്തിലെ 11ആദിവാസി കോളനികളിലെ താമസക്കാർക്ക് മരുന്നും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടിക വർഗ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മരുന്നും പഠനോപകരണങ്ങളും വിതരണം ചെയ്തത്. അച്ചൻകോവിൽ, ആര്യങ്കാവ്, മാമ്പഴത്തറ,ഉറുകുന്ന്, കല്ലുപച്ച, വില്ലുമല, ചെറുകര, പെരുവഴിക്കാല,കടമാൻകോട്, കുഴവിയോട്, മണിയാർ തുടങ്ങിയ ആദിവാസി കോളനികളിലെ താമസക്കാർക്കാണ് മരുന്നും പഠനോപകരണങ്ങളും നൽകിയത്. പി.എസ്.സുപാൽ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചയത്തംഗം കെ.അനിൽകുമാർ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, ടി.ഡി.ഒ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.