കൊട്ടാരക്കര: കേരളാ പ്രവാസി അസോസിയേഷൻ പവിത്രേശ്വരം യൂണിറ്റും ഗൾഫ് ടാലന്റ് കൺസ്ട്രക്ഷൻസും സംയുക്തമായി പവിത്രേശ്വരത്ത് കൊവിഡ് മൂലം ബുദ്ധിമുട്ടിലായ 100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കിറ്റിന്റെ വിതരണം പുത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ കവിരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡി.രാജൻ, എക്സിക്യൂട്ടീവ് സെക്രട്ടറി പി.പ്രകാശ്, വിജേഷ് , ജയേഷ്, രൺജിത് തുടങ്ങിവർ നേതൃത്വം നൽകി.