marri-1
ആദിച്ചനല്ലൂർ പ‌ഞ്ചായത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി നവദമ്പതികളായ രൂപേഷ് കൈമളും ഡോ. പ്രവീണയും നൽകുന്ന ധനസഹായം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ളാക്കാട് ടിങ്കു ഏറ്റുവാങ്ങുന്നു

കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ കൊവിഡ് രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ധനസഹായം നൽകി നവദമ്പതികൾ മാതൃകയായി. മൈലക്കാട് പുഷ്പവാടിയിൽ ബി. രാജലക്ഷ്മി അമ്മയുടെയും പരേതനായ കെ.ജി. പ്രസന്നകുമാറിന്റെയും മകൾ ഡോ. പ്രവീണയും വരൻ രൂപേഷ് കൈമളുമാണ് കല്യാണ ആഘോഷങ്ങൾക്കായി മാറ്റിവച്ച തുകയിൽ നിന്ന് ഒരു വിഹിതം പഞ്ചായത്തിന് കൈമാറിയത്. വിവാഹ വേദിയിൽ വച്ച് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ളാക്കാട് ടിങ്കു ദമ്പതികളിൽ നിന്ന് തുക ഏറ്റുവാങ്ങി.