photo
ഭാരതീയ സ്ക്കൗട്ട് ആെ ഗൈഡ്സിന്റെ നേതൃത്വത്തിൽ നൽകുന്ന കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ലോക്കൽ അസോസിയേഷൻ സെക്രട്ടറി കമലം വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വിതരണം ചെയ്യുന്നു വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിവിധ പഞ്ചായത്തുകൾക്ക് കൈമാറി. സ്കൗട്ട് ആൻഡ് ഗൈഡ്സ് കരുനാഗപ്പള്ളി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകിയത്. ലോക്കൽ അസോസിയേഷൻ സെക്രട്ടറി കമലം ഉപകരണങ്ങൾ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വിതരണം ചെയ്തു. സ്കൗട്ട് മാസ്റ്റർമാരായ ശിവ, ജ്യോതീഷ് സജീവ് , ഗൈഡ് ക്യാപ്റ്റൻ രഹ്ന തുടങ്ങിയവർ പങ്കെടുത്തു.