പരവൂർ: പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ നിന്ന് അസിസ്റ്റന്റ് എൻജിനിയറായി വിരമിക്കുന്ന എൻ. പ്രദീപ്കുമാർ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ സംഭാവന നൽകി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിജി ജയ, സ്റ്റാൻഡിംദ് കമ്മിറ്റി ചെയർമാൻ ടി. സുരേഷ് കുമാർ, സെക്രട്ടറി ഡി.ജി. ഷീജ എന്നിവർ പങ്കെടുത്തു.