jayalal-
പൂതക്കുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പതിനാറ് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കിയത്. നൂറ് കിടക്കകൾ, സ്ത്രീകൾക്കായി പ്രത്യേകം വാർഡ്, ടോയ്ലെറ്റുകൾ, നഴ്‌സിംഗ് റൂം, ഡോക്ടർമാർക്കായി വിശ്രമമുറിയും താമസസൗകര്യവും, പി.പി.ഇ കിറ്റുകൾ ധരിക്കാനും മാറാനുമുള്ള മുറി മുതലായവ ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് ഡോക്ടർമാർ, ആറ് നഴ്സുമാർ, ആറ് ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനവും ലഭ്യമാണ്. ഇവ കൂടാതെ ആംബുലൻസ് സൗകര്യവും മൂന്ന് ഓക്‌സിജൻ സിലിണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. ഷീജ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗം എൻ. ആശാദേവി, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. ശ്രീകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലൈല ജോയി, ഡി. സുരേഷ്‌കുമാർ, ജീജ സന്തോഷ്, അംഗങ്ങളായ വി. പ്രദീപ്, വി. പ്രകാശ്, അൻസാരി ഫസിൽ, പി. സജീഷ്, മഞ്ജുഷ സത്യശീലൻ, ഷൈജു ബാലചന്ദ്രൻ, മനീഷ്, പ്രസന്ന അനിൽ, ഷാജികുമാർ, മെഡിക്കൽ ഓഫീസർ ഡോ. ബി.എസ്. ബിൻസി, ഹെൽത്ത് ഇൻസ്‌പെക്ടർബൈജു, കേന്ദ്രത്തിലെ ഡോക്ടർമാരായ വിഷ്ണു, ലളിത് തുടങ്ങിയവർ പങ്കെടുത്തു.