ചാത്തന്നൂർ : വെള്ളപ്പൊക്കത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ചിറക്കര ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പ്രകൃതി ക്ഷോഭത്തിൽ ചിറക്കര പഞ്ചായത്തിൽ കൃഷിനാശമുണ്ടായവർക്ക് സഹായമെത്തിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് പ്രതിഷേധാർഹമാണ്. പോളച്ചിറ ഏലായിലെ നടുത്തോടിന്റെ ആഴം കൂട്ടണമെന്നും മറ്റ് ഏലാ തോടുകളിലെ കൈയേറ്റം ഒഴുപ്പിക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ കെ. സുജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.സത്യദേവൻ, ദിലീപ് ഹരിദാസൻ, സുബി പരമേശ്വരൻ, ഉളിയനാട് ജയൻ, കെ. സുരേന്ദ്രൻ, മേരി റോസ് തുടങ്ങിയവർ സംസാരിച്ചു.