ചവറ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചവറ ഏരിയ കൺവെൻഷൻ ഓൺലൈനായി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്‌വിൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സലാം പണിക്കത്ത് അദ്ധ്യക്ഷത വഹിച്ചു. എല്ലാ വിഭാഗം ജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടാകുന്നത് വ്യാപാരികളും സ്ഥാപനത്തിലെ ജീവനക്കാരുമായതിനാൽ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് വാടക ഇളവ് പ്രഖ്യാപിക്കുക, വ്യാപാരികൾക്ക് ബാങ്കുകൾ നൽകിയിരുന്ന പരസ്പര ജാമ്യം വായ്പ പുനസ്ഥാപിക്കുക, നിലവിലുള്ള ലോണുകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക, ഉത്തേജക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഏരിയ സെക്രട്ടറി ആർ .സന്തോഷ് ആവശ്യപ്പെട്ടു. 2020 ൽ 1002 മെമ്പർഷിപ്പ് ചേർത്ത് ജില്ലയിൽ ചവറ ഏരിയാ കമ്മിറ്റി ഒന്നാം സ്ഥാനം നേടി. ജില്ലാ സെക്രട്ടറി കെ.കെ .നിസാർ, മുൻ ജില്ലാ സെക്രട്ടറി അജയകുമാർ അബ്ദുല്ലത്തീഫ്, ജി. ഷണ്മുഖൻ, സിനോജ് വലിയത്, രാജു ജോൺ,രാജൻ പിള്ള,ഷാജഹാൻ,ഷിബു തുടങ്ങിയവർ സംസാരിച്ചു. വ്യാപാരികൾക്ക് വാക്സിൻ മുൻഗണനാക്രമത്തിൽ നൽകണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.