എഴുകോൺ: കൊവിഡ് ബാധിച്ച് മരിച്ച മുൻ എം.എൽ.എ ബി. രാഘവന്റെ സ്മാരണാർത്ഥം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായ വേദി ആരംഭിച്ചു. കരീപ്ര പഞ്ചായത്തിലെ വാക്കനാട് ജ്യോതി ജംഗ്ഷനിലാണ് ബി. രാഘവൻ സ്മാരക ഹെൽപ്പ് ഡെസ്ക് ആൻഡ് ചാരിറ്റബിൾ സെന്റർ പ്രവർത്തനം ആരംഭിച്ചത്. വാക്സിൻ രജിസ്ട്രേഷൻ, രോഗികൾക്കുള്ള യാത്രാ സൗകര്യം, അവശ്യ മരുന്ന് വിതരണം, മൂന്ന് നേരവും ഭക്ഷണ വിതരണം, ആംബുലൻസ് സൗകര്യം, അണുനശീകരണം, പുസ്തക വിതരണം, കൊവിഡ് കിറ്റ് വിതരണം, കുട്ടികൾക്കുള്ള കലാ പഠന ക്യാമ്പ്, പാലിയേറ്റിവ് കെയർ എന്നിവ സെന്ററിൽ ലഭ്യമാകും. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ സെന്റർ ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ്‌ എം.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ള, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുമാലാൽ, കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.പി.എസ്.പ്രശോഭ, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജി. ത്യാഗരാജൻ, സി.പി.എം കരീപ്ര സൗത്ത് ലോക്കൽ സെക്രട്ടറി എൻ.എസ് സജീവ്, കെ.എസ്.ടി.എ ജില്ലാ ട്രഷറർ വി.കെ. ആദർശ്, എസ്.സജീവ്, ശ്രീജു പുലരി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: എം.എസ്. ശ്രീകുമാർ (പ്രസിഡന്റ്‌), എസ്. സജീവ് (വർക്കിംഗ് പ്രസിഡന്റ്‌), ശ്രീജു പുലരി (സെക്രട്ടറി), സജി വാക്കനാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.