കൊട്ടിയം: എൻ.കെ. പ്രേമചന്ദ്രൻ എം.പി മയ്യനാട് സി. കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ആശുപത്രിയിലേക്ക് ആവശ്യമായ കൊവിഡ് പ്രതിരോധ സാമഗ്രികൾ എം.പി സൂപ്രണ്ട് ഡോ. സലില ദേവിക്ക് കൈമാറുകയും ചെയ്തു. യു.ഡി.എഫ് കൺവീനർ സജി ഡി. ആനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ബി. ശങ്കരനാരായണപിള്ള, മയ്യനാട് സുനിൽ, വിപിൻ വിക്രം തുടങ്ങിയവർ പങ്കെടുത്തു.