ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം വടക്കൻമൈനഗപ്പള്ളി 492-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരായ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ചടങ്ങ് യൂണിയൻ കൗൺസിലർ അഡ്വ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സുഭാഷ്, രതീഷ് നന്ദനൻ , രാജേന്ദ്രൻ അനീഷ് , വിജോഷ് , തുളസി , വിനോദ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ശാഖ സെക്രട്ടറി സുരീന്ദ്രൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു.