c
എൻ.കെ. പ്രേമചന്ദ്രൻ എം.പി പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു

പാരിപ്പള്ളി: എൻ.കെ. പ്രേമചന്ദ്രൻ എം.പി കല്ലുവാതുക്കൽ പഞ്ചായത്ത് ഒാഫീസിലെത്തി കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്തി. സെക്രട്ടറി ബിജു ശിവദാസൻ, പ്രസിഡന്റ് സുദീപ, വൈസ് പ്രസിഡന്റ് സത്യപാലൻ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. തുടർന്ന് നടയ്ക്കലിലെ കൊവിഡ് ഡൊമിസിലിയറി കെയർ സെന്റർ സന്ദർശിച്ചു. പിന്നീട് പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലെത്തി. ഇത്തിക്കര ബ്ലോക്ക് അംഗം ആശ, ടൗൺ വാർഡ് അംഗം രജനിരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തിനി, ആർ.എസ്.പി മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി ശാന്തികുമാർ, മണ്ഡലം പ്രസിഡന്റ് അഡ്വ. സിമ്മിലാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ, വിഷ്ണു, വാ‌ർഡംഗം ഹരീഷ്, ശ്രീജിത്ത്, അജിത്ത്ലാൽ എന്നിവർ എം.പിയോടൊപ്പമുണ്ടായിരുന്നു.