എഴുകോൺ: സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുത്ത് എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ. എഴുകോൺ വി.എസ്.വി.എച്ച്.എസ്.എസിൽ നടന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പഠിപ്പിച്ച് പ്രസിഡന്റ് നിർവഹിച്ചത്.ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ജെ.ടി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം രഞ്ജിനി അജയൻ, സ്കൂൾ എച്ച്.എം. ജെ. ജീജ, പ്രിൻസിപ്പൽ ആർ.വി.സജിത, അദ്ധ്യാപകരായ അനിത. ടി.രാജ്, ആർ.സി. ബീന തുടങ്ങിയവർ പങ്കെടുത്തു.