എഴുകോൺ: ക്വാറന്റൈൻ ലംഘനം ചോദ്യം ചെയ്തതിന് ആശാ പ്രവർത്തകയെ അസഭ്യം പറഞ്ഞതായി പരാതി. തിങ്കളാഴ്ച്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. എഴുകോൺ 15-ാം വാർഡ് ആശാ പ്രവർത്തക ചീരങ്കാവ് കൈലാസത്തിൽ വിജയമ്മയെയാണ് രണ്ട്പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി അസഭ്യം പറയുകയും അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും ചെയ്തത്. ആഴ്ചകൾക്ക് മുൻപ് ക്വാറന്റൈനിലായ ഇവർ നിയമം ലംഘിച്ച് പുറത്തിറങ്ങിയത് വിജയമ്മ ചോദ്യം ചെയ്തിരുന്നു. അതിന്റെ പ്രതികാരമാണ് അപമാനിക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് എഴുകോൺ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.