photo
കരുനാഗപ്പള്ളി യു.പി.ജി സ്കൂളി. സംഘടിപ്പിച്ച സ്കൂൾ പ്രവേശനോത്സവം മഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉഗ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: നഗരസഭാതല പ്രവേശനോത്സവം കരുനാഗപ്പള്ളി ഗവ. യു .പി .ജി സ്കൂളിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഡോ. പി മീന അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ. ശ്രീലത, മുഖ്യപ്രഭാഷണം നടത്തി, ബി.പി.ഒ മധു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം .ശോഭന, കൗൺസിലർമാരായ റെജി ഫോട്ടോപാർക്ക്, മഹേഷ് ജയരാജ് ,ശ്രീഹരി,പി .ടി. എ പ്രസിഡന്റ് ആർ. കെ. ദീപ, ഹെഡ്മിസ്ട്രസ് ശോഭ, സീനിയർ അസിസ്റ്റന്റ് സേതുലക്ഷ്മി,കെ. എൻ. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

തൊടിയൂർ, കുലശേഖരപുരം, ആലപ്പാട്ട്

തൊടിയൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച പ്രവേശനോത്സവ ചടങ്ങുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം പഞ്ചായത്തിൽ പ്രസിഡന്റ് മിനിമോൾ നിസാമും ക്ലാപ്പനയിൽ പ്രസിഡന്റ് മിനി മോഹനും ആലപ്പാട്ട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് എന്നിവർ വിവിധ സ്കൂളുകളിൽ നടന്ന പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ. എ .എം. ആരിഫ് എം.പി, സി .ആർ. മഹേഷ് എം.എൽ.എ തുടങ്ങിയവരും വിവിധ സ്കൂളുകളിലെ ചടങ്ങുകൾക്ക് ആശംസകളർപ്പിച്ചു. കുട്ടികളുടെ പ്രാർത്ഥനാഗീതത്തോടു കൂടിയാണ് സ്കൂളുകളിൽ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പ്രവേശനോത്സവഗാനം കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഓൺലൈനായി സംഘടിപ്പിച്ചു.