കൊല്ലം: അയിരുക്കുഴി ജി.ഡബ്ള്യു. എൽ.പി സ്കൂളിലെ ഓൺലൈൻ പ്രവേശനോത്സവം പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് എം.ഒ . വിനോദ്കുമാർ ആദ്ധ്യക്ഷതവഹിച്ചു. എച്ച്.എം. ഇൻചാർജ്ജ് അജിത സ്വാഗതം പറഞ്ഞു. എഴുത്തുകാരനും കവിയുമായ ആറ്റുവാശ്ശേരി രാമചന്ദ്രൻ ആശംസകൾ നേർന്നു. പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ അജിത രമേഷ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ.രാമാദേവി,​ എസ്.എസ്.ഐ മെമ്പർ രാജൻ,രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.