കൊല്ലം: ബൈപ്പാസിലെ ടോൾ പിരിവിൽ നിന്ന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശവാസികളെ ഒഴിവാക്കണമെന്ന് മമത നഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം തുടങ്ങിയപ്പോൾത്തന്നെ ഇത് സംബന്ധിച്ച നിവേദനം മമത നഗർ അടക്കമുള്ള സംഘടനകൾ ജില്ലാ കളക്ടർക്കും ദേശീയപാതാ അധികൃതർക്കും നൽകിയിരുന്നു. കൊല്ലം ഭാഗത്തേക്കും ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിലേക്കും ദിനംപ്രതി സഞ്ചരിക്കേണ്ടിവരുന്ന സാധാരണക്കാർക്ക് ടോൾ താങ്ങാനാവില്ല. ഈ സാഹചര്യം പരിഗണിച്ച് ടോൾ പ്ലാസയ്ക്ക് നിശ്ചിത ചുറ്റളവിലുള്ള താമസക്കാർക്ക് പ്രത്യേക പാസ് നൽകണമെന്നും നഗർ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ആവശ്യപ്പെട്ടു.