കരുനാഗപ്പള്ളി: റേഞ്ച് പരിധിയിൽ മേയ് 1 മുതൽ 31 വരെ എക്സൈസ് നടത്തിയ 132 റെയ്ഡുകളിൽ 33 പേരുടെ പേരിൽ കേസെടുത്തു. ഈ കേസുകളിൽ നിന്ന് 150 ലിറ്റർ ചാരായവും 15ലിറ്റർ സ്പിരിറ്റ്
3220 ലിറ്റർ കോട,​ 3 ലിറ്റർ വ്യാജമദ്യം ,​10 കിലോ പാൻമസാല എന്നിവയും പിടികൂടി. വ്യാജമദ്യം,​ വ്യാജവാറ്റ് എന്നിവയുടെ വിൽപ്പനയും നിർമ്മാണവും ലഹരിവസ്തുക്കളുടെ വിപണനവും ശ്രദ്ധയിൽപ്പെട്ടാൽ കരുനാഗപ്പള്ളി എക്സൈസ് ഓഫീസുകളിൽ അറിയിക്കേണ്ട നമ്പർ: 04762630831,04762631771,9400069456,9400069443