കരുനാഗപ്പള്ളി: വെർച്വൽ അസംബ്ളിയോടെ പ്രവേശനോത്സവം സംഘടിപ്പിച്ച് അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. പ്രവേശനോത്സവം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം.മൂർഷിദ് ചിങ്ങോലി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, മാനേജർ മായാ ശ്രീകുമാർ, കൗൺസിലർ സുഷ അലക്സ് , പ്രിൻസിപ്പൽ എം .എസ്. ഷിബു , പി. ടി .എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ,മാതൃ സമിതി പ്രസിഡന്റ് സുധീന അൻസർ, സജിത് പുളിമൂട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.