photo
ഫാമിംഗ് കോർപ്പറേഷൻ ചെയർമാന് നൽകിയ യാത്രയയപ്പ് യോഗത്തിന് നന്ദിപറഞ്ഞുകൊണ്ട് ചെയർമാൻ കെ.കെ. അഷറഫ് സംസാരിക്കുന്നു. മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സമീപം

അഞ്ചൽ: കാലാവധി പൂർത്തിയാക്കി സ്ഥാനം രാജിവച്ച സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫിന് യാത്രഅയപ്പ് നൽകി. കോർപ്പറേഷൻ അങ്കണത്തിൽ നടന്ന യോഗത്തിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ. ശിവരാമൻ, കെ. ശിവശങ്കരൻനായർ, എസ്. ഹരിദാസ്, ജനറൽ മാനേജർ ആർ.രഞ്ജിത് രാജ് , ചീഫ് അക്കൗണ്ട്സ് ഓഫീസർ ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിഞ്ഞതായി ചെയർമാൻ കെ.കെ. അഷറഫ് പറഞ്ഞു. ഈ കാലയളവിൽ 95 കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തി. കുമരംകുടി എസ്റ്റേറ്റിനും സമീപപ്രദേശത്തുമുള്ളവർക്ക് മൊബൈൽ നെറ്റ് വർക്ക് ലഭ്യമാക്കി. കൊവിഡ് പ്രതിരോധിക്കുന്നതിനും ശക്തമായ നടപടികൾ ഉണ്ടായി. വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായി വിവിധ കൃഷികൾ നടത്തി വിജയം നേടാൻ കഴിഞ്ഞതായും കെ.കെ. അഷറഫ് പറഞ്ഞു.