കൊട്ടാരക്കര: പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ആശ്രയ ശിശുഭവനിലെ വിദ്യാർത്ഥികളും. അദ്ധ്യാപകരെയും കൂട്ടുകരെയും കാണാനാകാത്തതിന്റെ വേദന ഉള്ളിൽ ഒതുക്കിയാണ് ആശ്രയയിലെ കുരുന്നുകൾ ഇന്ന് പഠന പ്രവർത്തനങ്ങളിൽ മുഴുകിയത്. ഒന്നു മുതൽ പ്ളസ് ടൂ വരെയുള്ള ഇവിടുത്തെ കുട്ടികൾ വിവിധ വിദ്യാലങ്ങളിലാണ് പഠിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെയാണ് നിലവിൽ ഇവർക്ക് ക്ലാസുകൾ ലഭിക്കുന്നത്.