ഓച്ചിറ: ക്ലാപ്പന അമ്മ മനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണങ്ങളുടെയും തയ്യൽ മെഷ്യനുകളുടെയും വിതരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരിയത്ത് ബീവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എം. ഇക്ബാൽ, കെ.വി. സൂര്യകുമാർ, ഷീലാ സരസൻ സമൂഹ്യപ്രവർത്തകരായ ടി.എസ് .രാധാകൃഷ്ണൻ, എം.എസ്. രാജു, ശ്രീകുമാർ, ശ്രീകല, സുബിൻ ഷാ, നകുലൻ, മെഹർഷാദ്, ശ്രീകുമാരി തുടങ്ങിയവർ പങ്കെടുത്തു