കരുനാഗപ്പള്ളി : എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ ക്ലാപ്പന ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 55 ലിറ്റർ കോടയും കണ്ടെടുത്തു. ക്ലാപ്പന ആനന്ദ ഭവനത്തിൽ സുധീറിന്റെ വീട്ടിൽ നിന്നാണ് ചാരായവും കോടയും പിടിച്ചെടുത്തത്. ഇയാൾക്കെതിരെ കേസ് എടുത്തു. പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്‌, സുധീർ ബാബു, കിഷോർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.