track
റെഡ്ക്രോസ് സൊസൈറ്റി, നൗഷാദ് അസോസിയേഷൻ, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ട്രാക്ക് വോളണ്ടിയർമാർക്ക് നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണം റെഡ്ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റെഡ്ക്രോസ് സൊസൈറ്റി, നൗഷാദ് അസോസിയേഷൻ, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ട്രാക്ക് വോളണ്ടിയർമാർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി എസ്. അജയകുമാർ ട്രാക്ക് ജോ. സെക്രട്ടറി സാബു ഓലയിലിന് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. നൗഷാദ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ നൗഷാദ് കൊല്ലം അദ്ധ്യക്ഷത വഹിച്ചു.

ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എസ്. രഞ്ജിത്ത്, റെഡ്ക്രോസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, വി. രാജു, നയാസ് മുഹമ്മദ്, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ എക്സിക്യുട്ടീവ് മെമ്പർ ഷാനവാസ്‌, ലീഗൽ അഡ്വൈസർ കബീർഷാ, റെഡ്ക്രോസ് ലൈഫ് മെമ്പർ ശാന്താറാം, ട്രാക്ക് ലൈഫ് മെമ്പർ ഇഗ്‌നേഷ്യസ് വിക്ടർ തുടങ്ങിയവർ പങ്കെടുത്തു.