a
കരീപ്ര നെല്ലിമുക്ക് സ്വാതന്ത്ര്യസമര സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ആശാ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്ത ചടങ്ങി കൊട്ടാരക്കര താലൂക്ക് സെക്രട്ടറി പി.കെ. ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കരീപ്ര നെല്ലിമുക്ക് സ്വാതന്ത്ര്യസമര സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ തളവുർക്കോണം, മടന്തകൊട് വാർഡുകളിലെ ആശാവർക്കർമാർക്ക്‌ പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി. വായനശാല ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ കൊട്ടാരക്കര താലൂക്ക് സെക്രട്ടറി പി.കെ. ജോൺസൺ വിതരണോത്ഘാടനം നടത്തി. മുരളീധരൻ പിള്ളഅദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സി. അജയകുമാർ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.