pattathanam-ups
പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് വാർഡ് കൗൺസിലർ പ്രേം ഉഷാർ അക്ഷരദീപം തെളിക്കുന്നു

കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ ഓൺലൈനിലൂടെ സംഘടിപ്പിച്ച പ്രവേശനോത്സവം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രേം ഉഷാർ സ്കൂൾ അങ്കണത്തിൽ അക്ഷരദീപം തെളിച്ചു. ശാസ്ത്ര ബാലസാഹിത്യകാരൻ പ്രൊഫ. എസ്. ശിവദാസ് മുഖ്യാതിഥിയായിരുന്നു.

പി.ടി.എ വൈസ് പ്രസിഡന്റ് ടി.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്. സവിതാദേവി, കൗൺസിലർ എസ്. ശ്രീദേവിഅമ്മ, ഡയറ്റ് ഫാക്കൽറ്റി സാജി, പി.ടി.എ പ്രസിഡന്റ് സിന്ദിർലാൽ, സീനിയർ അദ്ധ്യാപിക എമിലിൻ ഡൊമിനിക്, വൈദേഹി തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൽ. ജ്യോതി പി.എൽ നന്ദിയും പറഞ്ഞു.