നീണ്ടകര: സെന്റ് ആഗ്‌നസ് ഹൈസ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. വെർച്വൽ ആയി നടത്തിയ മീറ്റിംഗ് നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ അദ്ധ്യക്ഷത വചിച്ചു. ഹെഡ്മാസ്റ്റർ ജേക്കബ് മൈക്കിൾ സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ സിസ്റ്റർ അമൃത അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ആഗ്നസ് , അദ്ധ്യാപകൻ ജോസ് സക്കറിയ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോസ് പ്രകാശ് നന്ദി പറഞ്ഞു.