കൊല്ലം: കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൊല്ലത്തെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എസ്. നാസറുദ്ദീൻ വിതരണോദ്ഘാടനം നിർവഹിച്ചു. യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് ഷറഫ് ആശാൻ, നിസാമുദ്ദീൻ പള്ളിമുക്ക്, സദു പള്ളിത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.