ഏരൂർ: പുകയില വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും എക്സൈസ് വകുപ്പും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ വെബ്ബിനാർ സംഘടിപ്പിച്ചു. അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിജു.എൻ.ബേബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജി.പ്രദീപ് അദ്ധ്യക്ഷനായി. കൊട്ടാരക്കര എക്സൈസ് സിവിൽ ഓഫീസർ ബിനോജ് കുമാർ ക്ലാസ് നയിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക അമൃത, സ്കൗട്ട് മാസ്റ്റർ അനസ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹരീഷ് കുമാർ സ്വാഗതവും ഗൈഡ് ക്യാപ്ടൻ റീജമോൾ നന്ദിയും പറഞ്ഞു.