കൊല്ലം: കേരള ക്ഷീര കർഷക കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനാചരണം ആചരിച്ചു. കൊല്ലം ചോനങ്കര ഡയറി ഫാമിൽ നടന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഒ.ബി. രാജേഷ്, ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗോപൻ കുറ്റിച്ചിറ, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, സാദത്ത് ഹബീബ്, ഗോപൻ, ചോനങ്കര രാജീവ്, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സൗജന്യ പാൽ വിതരണവും നടന്നു.