f
വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ കമ്മിറ്റിയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ നിർവ്വഹി ക്കുന്നു

കടയ്ക്കൽ :വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വ്യാപാരി കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകൾ കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വി ക്രമൻ വിതരണം ചെയ്തു . ഏരിയാ കമ്മിറ്റിയംഗം ടി.ആർ തങ്കരാജ് മുഖ്യ പ്രഭാഷണം നടത്തി പതിനഞ്ചിന ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ 200 രൂപയുടെ പച്ചക്കറിക്കിറ്റുകളുമാണ് വിതരണം ചെയ്തത്. സമിതി ഏരിയാ പ്രസിഡന്റ് കെ.വേണു അദ്ധ്യക്ഷനായി . ട്രഷറർ വികാസ് സ്വാഗതം പറഞ്ഞു. ഹർഷൻ പാങ്ങലുകാട്, ജിത്തൻ തിരുവോണം,അനിൽ ദേവി സ്റ്റുഡിയോ, അനീഷ് പുതൂക്കോണം സജീർമുക്കുന്നം എന്നിവർ സം സാരിച്ചു.