കൊല്ലം: ബൈപ്പാസിൽ ടോൾ പിരിക്കുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണാപത്രം ഒപ്പിട്ടതിനുശേഷം പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സമരം നടത്തുന്ന ഡി.വൈ.എഫ്.ഐക്കാരുടെ സമരം അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മണ്ഡലം പ്രസിഡന്റ് സായി ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. ബൈജു മോഹൻ, കെ.വി. സജികുമാർ, വില്യം ജോർജ്, സുബ്ബലാൽ തുടങ്ങിയവർ നേതൃത്വം നൽകി. തഹസീൽദാറുമായി നടന്ന ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.