പരവൂർ: എസ്.എൻ.വി.ജി എച്ച്.എസിലെ ഓൺലൈൻ പ്രവേശനോത്സവം നഗരസഭാ ചെയർപഴ്‌സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എസ്. സാജൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എസ്. പ്രീത, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വി. അംബിക, കൗൺസിലർ രഞ്ജിത്ത്, എസ്.എൻ.വി സമാജം സെക്രട്ടറി കെ. ചിത്രാംഗദൻ, സ്റ്റാഫ് സെക്രട്ടറി പി. ബിന്ദു, സീനിയർ അസിസ്റ്റന്റ് ജെ.ആർ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.