ശാസ്താംകോട്ട: പോരുവഴിയിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന നാലുപേർ പൊലീസ് പിടിയിലായി. ഇടയ്ക്കാട് വടക്ക് മൂവക്കോട് സ്വദേശിയായ സാബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നാലുപേരൊടൊപ്പം 1.6 ലിറ്റർ ചാരായവും 20 ലിറ്റർ കോടയും പിടികൂടിയത് . ഇടയ്ക്കാട് വാറുവിൽ ബിജുമോൻ സഹോദരൻ ബാബുരാജ്, തെങ്ങമം ചരുവിളയിൽ കൃഷ്ണകുമാർ നല്ലില പ്രദീപ് ഭവനിൽ പ്രമോദ് എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമയും പ്രധാന പ്രതിയുമായ സാബു ഒളിവിലാണ് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ശൂരനാട് എസ്.എച്ച് .ഒ കെ. ശ്യാം, എസ്.ഐമാരായ ട്വിങ്കിൾ ശശി, ചന്ദ്ര മോൻ , സി.പി.ഒ മാരായ സുധീന്ദ്രബാബു, ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.