പുനലൂർ: തെന്മല പൊലീസിനെ ആക്രമിച്ച വ്യാജ വാറ്റ് സംഘത്തിലെ ഒരാൾക്കൂടി പിടിയിൽ. കലയനാട് വിജയ വിലാസത്തിൽ വിഷ്ണു വിജയനെ(24)യാണ് തെന്മല പൊലീസ് പിടി കൂടിയത്.ഇന്നലെ വൈകിട്ട് 3മണിയോടെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ താതിക്കാലിക ജീവനക്കാരിയായ മാതാവിനെ കാണാൻ എത്തിയതായിരുന്നു പ്രതി. സംഭവത്തിന് ശേഷം മാതാവിനെ പൊലീസ് നിരീക്ഷിച്ച് വരുന്നതിനിടെയാണ് യുവാവ് ആശുപത്രിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒറ്റക്കൽ പാറക്കടവിൽ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതറിഞ്ഞ് എത്തിയ സി.ഐ.റിച്ചാർഡ് വർഗീസ്, എസ്.ഐ.ഡി.ജെ.ശാലു തുടങ്ങിയ പൊലീസുകാരെയാണ് വാറ്റ് സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചത്. വാസുവിനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മകനും പ്രതിയുമായ അനിൽകുമാർ ഒളിവിലാണ്.