കൊല്ലം : ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങൾക്കും തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പകുതി ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന തദ്ദേശസ്ഥാപന പരിധികളിൽ ഉൾപ്പെട്ട എല്ലാ വാണിജ്യ സഹകരണ ബാങ്കുകൾക്കും ആർ.ബി.ഐ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾക്കും പൊതുജന ബന്ധമില്ലാതെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം.