ഇരവിപുരം: കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അയത്തിൽ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രനാഥ്, അസിമുദ്ദീൻ, ചെമ്പടം നിസാം, ഷാജി പറങ്കിമാംവിള, ഷഹാൽ കിഴക്കേടം, അയത്തിൽ ശ്രീകുമാർ, സിയാദ് അയത്തിൽ, ഹാരിസ് കട്ടിള തുടങ്ങിയവർ പങ്കെടുത്തു.