ഓച്ചിറ: മത്സ്യത്തൊഴിലാളി നേതാവ് അഴീക്കൽ പുത്തൻപുരയിൽ സ്റ്റീഫൻ നെറ്റോ (65) നിര്യാതനായി. ഇൻബോർഡ് വള്ളം ഓണേഴ്സ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, കക്കതൊഴിലാളി ക്ഷേമസംഘം പ്രസിഡന്റ്, ബി.ജെ.പി ന്യൂനപക്ഷമോർച്ച കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. കൊവിഡ് ബാധിതനായി ഒരുമാസമായി പാരിപ്പള്ളി മെഡി. കൊളേജിലും നെഗറ്റീവ് ആയെങ്കിലും ശ്വാശകോശ അണുബാധയെതുടർന്ന് കൊല്ലത്തെ സ്വാകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ബിജി നെറ്റോ, ജോസ് നെറ്റോ.