കൊട്ടിയം: വെട്ടിലത്താഴം ജി.വി.പി.എൽ.പി.എസിലെ പ്രവേശനോത്സവം വാർഡ് മെമ്പർ എം. ഗംഗാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മണി കെ. ചെന്താപ്പൂര് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ. സുഷ, ടി.എസ്. ആശ, ആനന്ദ് ഭൈരവ് ശർമ്മ, ഉണ്ണി അമ്മയമ്പലം, മുഖത്തല പ്രവീൺ ശർമ്മ, പി.ആർ. സീന തുടങ്ങിയവർ സംസാരിച്ചു.