കൊല്ലം: ലക്ഷദ്വീപ് ജനതയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് ഒരു ലക്ഷം ഇ - മെയിലുകൾ അയയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു, പ്രസിഡന്റ് ശ്യാം മോഹനൻ, ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ, നാസിമുദ്ദീൻ, മനൂദാസ്, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20,000 മെയിലുകൾ അയച്ചു.