ഓച്ചിറ: യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി.ഒ കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. വിഷ്ണു ദേവ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖ രാജേഷ്, എച്ച്.എസ് . ജയ് ഹരി, വിഷ്ണു കല്ലൂർ, ഷെമീർ മുഹമ്മദ്, സുമീർ, മുബാറക്, തേജസ് പ്രകാശ്, സെജി, അമീർ തുടങ്ങിയവർ പങ്കെടുത്തു.