കൊല്ലം: ചവറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ കെ.എം.എം.എൽ സജ്ജമാക്കിയ 604 ബെഡുകളുള്ള കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഇന്ന് ജില്ലാഭരണകൂടത്തിന് കൈമാറും. ഓക്‌സിജൻ പൈപ്പ് വഴി ലഭിക്കുന്ന തരത്തിൽ രണ്ട് പന്തലുകളിലായാണ് കിടക്കകൾ ക്രമീകരിച്ചിരിക്കുന്നത്. 30 ബയോ ടോയ്‌ലെറ്റുകളുമുണ്ട്. ഇന്ന് രാവിലെ 11നാണ് പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം. സ്‌കൂളിലെ ക്ലാസ് മുറികളിലായി 250 കിടക്കകളുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നേരത്തേ കെ.എം.എം.എൽ സജ്ജമാക്കി നൽകിയിരുന്നു. അവിടെ 135 പേർ നിലവിൽ ചികിത്സയിലുണ്ട്.