ചാത്തന്നൂർ: ചാത്തന്നൂർ ഗവ. എൽ.പി സ്കൂളിലെ പ്രവേശനോത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാണി സാം അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ ഷൈനി ഹബീബ്, ചാത്തന്നൂർ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽചന്ദ്രൻ, പഞ്ചായത്തംഗം രേണുക രാജേന്ദ്രൻ, ബി.പി.ഒ സുനിൽ രാധാകൃഷ്ണൻ, ഡയറ്റ് സീനിയർ ലക്ചറർ ഡോ. സന്തോഷ് കുമാർ, മാതൃസമിതി പ്രസിഡന്റ് ബബിത തുടങ്ങിയവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക ജി.വി. ജ്യോതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. സോണി നന്ദിയും പറഞ്ഞു.