kada
കലത്തിൽ അകപ്പെട്ട കുട്ടിയെ കടയ്ക്കൽ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തുന്നു

കൊല്ലം: കൂട്ടുകാരുമായി കളിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ദർപ്പക്കാട്, നാസില മൻസിലിൽ, അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അൻസീറയാണ് (6) കലത്തിൽ കുടുങ്ങിയത്. രക്ഷാകർത്താക്കൾ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തുണി അലക്കുന്ന സ്ഥലത്ത് കൂട്ടുകാരുമായി കളിക്കുകയായിരുന്ന അൻസീറ കലത്തിൽ അകപ്പെടുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് എല്ലാവരും ഒാടിയെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. വിവരമറിഞ്ഞ് കടയ്ക്കൽ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ജെ. സുരേഷ് കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി കട്ടർ ഉപയോഗിച്ച് കലം മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.