ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ ചാവർകോട് വാർഡിൽ സി.പി.എം ചാവർകോട്, എഴിപ്പുറം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ 680 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എസ്. സുദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം ചാത്തന്നൂർ ഏരിയാസെക്രട്ടറി സേതുമാധവൻ നിർവഹിച്ചു. ചാവർകോട് വാർഡ് മെമ്പർ എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങളായ വി. ഗണേശ്, വി. രഘുനാഥൻ, കെ.എസ്. ബിനു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്. രവീന്ദ്രൻ, ബി. സജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാപ്രതാപ്, ബ്രാഞ്ച് സെക്രട്ടറിമാരായ സുജിത്ത്, മധു, ഡി. രഞ്ജൻ, ഹുസൈനാർ, ജയശ്രീ സുഗതൻ എന്നിവർ പങ്കെടുത്തു.