പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് അണക്കെട്ടിന്റെ രണ്ട് ഡിസ്പോഴ്സറി വാൽവുകളും ഇന്ന് രാവിലെ 11ന് തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കും. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ 102.83 മീറ്റർ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് രണ്ട് വാൽവുകളും ഇന്ന് തുറക്കുന്നതെന്ന് ജില്ലാകളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇന്നലെ നില നിറുത്തേണ്ട ജലനിരപ്പ് 90.00 മീറ്റർ ആണ്.എന്നാൽ വർദ്ധിച്ച ജലനിരപ്പ് ക്രമീകരിക്കാനാണ് രണ്ട് വാൽവുകളും ഇന്ന് മുതൽ 15 സെന്റീ മീറ്റർവീതം തുറന്ന് കല്ലടയാറ്റിലേക്ക് ഒഴുക്കുന്നത്.എന്നാൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടയാൽ വാൽവുകൾ ഉടൻ അടക്കണണമെന്നും കല്ലട ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.