പുത്തൂർ: ഡി.വൈ.എഫ്.ഐ തേവലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന് ഭക്ഷ്യ ഉത്പ്പന്നങ്ങൾ എത്തിച്ചുനൽകി. ലോക്ക് ഡൗൺ കാലത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇടപെട്ടത്. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറിയുമായ എ.അഭിലാഷ്, ട്രഷറർ പ്രശാന്ത് പുല്ലാമല, മേഖലാ സെക്രട്ടറി അഖിൽ, അനന്ദു, ശരണ്യ എന്നിവർ പങ്കെടുത്തു.